തിരുവനന്തപുരം: സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദേശങ്ങളും പരിഷ്കരിച്ച് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാനതീയതി 23 വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.