പോൾ
കരുവന്നൂർ: ചിറയത്ത് ആഴ്ചങ്ങാട്ടിൽ റപ്പായി മകൻ പോൾ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് അഞ്ചിന് കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: പരേതയായ സെലീന (വെള്ളിക്കുളങ്ങര അഴകത്ത് കാവുങ്ങൽ കുടുംബാംഗം). മക്കൾ: റാഫി (ഷാർജ), ജോഫി, ഡെൽഫി, ജിഫി. മരുമക്കൾ: മാജ (കൽപറന്പ് പുന്നാംപറന്പിൽ ഊക്കൻ കുടുംബാംഗം), രാജൻ ആലുക്കൽ, ടോണി കാരക്കട, വർഗീസ് കിഴക്കൂടൻ.
മേരി
പുന്നംപറന്പ്: കുണ്ടുകാട് പുത്തിരിവീട്ടിൽ പരേതനായ പൊറിഞ്ചു ഭാര്യ മേരി(85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റോസി, ജോസഫ്, റീത്ത, ഷാജി. മരുമക്കൾ: യാക്കോബ്, ഡാലിയ, അബ്രഹാം.
ഡേവിസ്
വടക്കാഞ്ചേരി: ഇയ്യാൽ ചെറുവത്തൂർ വീട്ടിൽപരേതനായ ഇയ്യുക്കുട്ടി മകൻ ഡേവിസ് (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: മേഴ്സി. മക്കൾ: സ്റ്റാൻലി, കനി. മരുമകൻ: അനിൽ.
ചാക്കുണ്ണി
ചെന്പൂത്ര: നീലങ്കാവിൽ പൊറിഞ്ചു മകൻ ചാക്കുണ്ണി (93) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പട്ടിക്കാട് സെന്റ് സേവിയേഴ്സ് പള്ളിയിൽ.
ഷൈജു
പൊറുത്തൂർ: ആലപ്പാട്ട് മേച്ചേരിപ്പടി ജേക്കബിന്റെ മകൻ ഷൈജു (42) നാഗപ്പൂരിൽ നിര്യാതനായി. സംസ്കാരം നാളെ രാവ ിലെ 11-ന് പൊ റുത്തൂർ സെന്റ് ആന്റണീ സ് പള്ളിയിൽ. ഭാര്യ: ലീമ. മക്കൾ: ജോസഫ്, എലിസബത്ത്, സേറ.
ജോസ്
ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിലെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന പുറത്തൂര് കിട്ടൻ കുഞ്ഞിപ്പാലു മകൻ ജോസ് (81) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10 ന് ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളിയിൽ. ഏങ്ങണ്ടിയൂരിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ആനി. മക്കൾ: പോൾസൻ, ലിസി, ഷീല, സ്റ്റീഫൻ, പീറ്റർ, ബെൻസി, ജോഷി. മരുമക്കൾ: ജെസി, തോമസ്, തോബിയാസ്, ജിജി, ഡെയ്സി, റിൻസി, ജീന.
ഏല്യ
വടക്കാഞ്ചേരി: പാത്രമംഗലം പരേതനായ വടക്കൻ വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ ഏല്യ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30 ന് പാത്രമംഗലം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ബേബി, ഫ്രാൻസിസ്, പോൾ, ജോസഫ്, ലിസി, സ്റ്റീഫൻ. മരുമക്കൾ: ജോസ്, ജെസി, ലില്ലി, സിനി, വിൻസന്റ്, ബിജി. ജനതാദൾ -എസ് വേലൂർ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ വി..പി. തോമസ് ഭർതൃസഹോദരനാണ്.
തോമസ്
കാടുകുറ്റി: മേനാച്ചേരി തോമസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നീലീശ്വരം കരേറ്റ മാതാ പള്ളിയിൽ. ഭാര്യ: റോസ. മക്കൾ: മേരി, വർഗീസ്. മരുമക്കൾ: സേവ്യർ, ഗ്രേസി.
കുഞ്ഞിക്കുട്ടൻ
കരുവന്നൂർ: കോളെങ്ങാട്ടുപറന്പിൽ വേലായുധൻ മകൻ കുഞ്ഞിക്കുട്ടൻ (63) നിര്യാതനായി. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: അഭിലാഷ്, അനൂപ്. മരുമകൾ: രേഷ്മ. സിപിഎം മുൻ തേലപ്പിള്ളി ബ്രാഞ്ച് സെക്രട്ടറിയും ദീർഘകാലം കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
കല്യാണി
പുന്നംപറന്പ്: ഉൗരോക്കാട് മേനോത്ത് വീട്ടിൽപരേതനായ നാരായണൻ എഴുത്തച്ഛൻ ഭാര്യ കല്യാണി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരമേശ്വരൻ, രാമൻ, അമ്മിണി, ജാനകി, മോഹനൻ, രമണി, ഇന്ദിര, ശശിധരൻ. മരുമക്കൾ: കമലാക്ഷി, മാലതി, ശങ്കരൻ കുട്ടി, ഉഷ, രാമൻകുട്ടി, രജനി, പരേതനായ വേണുഗോപാൽ.
കുഞ്ഞുമോൻ
കോടാലി: ഓവുങ്ങൽ വലിയകത്ത് കുഞ്ഞുമോൻ (74 )നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: നസീറ, നസീബ്. മരുമക്കൾ: മുജീബ്, ജംസീന.
ഗിരീഷ്
പുന്നയൂർക്കുളം: കോലൊളന്പ് പരേതനായ പറപ്പുള്ളി വീട്ടിൽ താമിയുടെ മകൻ ഗിരീഷ് (46) നിര്യാതനായി. സംസ്കാരം നടത്തി. ഭാ്ര്യ: ലതിക. മക്കൾ: ശിവ, ഗഗന.
അജിത്ത്കുമാർ
പെരുന്പിലാവ്: ചാലിശേരി പട്ടിശേരി പരേതനായ കണ്ണത്ത് രാമൻനായരുടെ മകൻ അജിത്ത്കുമാർ (50) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മാതാവ്: നാണിക്കുട്ടിയമ്മ.
നാരായണൻനായർ
പെരുന്പടപ്പ്: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ പട്ടിത്തറ അമ്മാത്തിൽ കെ.പി. നാരായണൻനായർ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ജയപ്രകാശ്, സുമ, ബാബുരാജ്, സുബിദ്. മരുമക്കൾ: ജിഷ, മണികണ്ഠൻ, സുനിത, രഞ്ജുഷ.
നന്ദിനി
ഒല്ലൂർ: അഞ്ചേരി കോരപ്പത്ത് ലൈനിൽ കോരപ്പത്ത് ബാലക്യഷ്ണൻ ഭാര്യ നന്ദിനി (60) നിര്യതയായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകൻ: നിബൂണ്. മരുമകൾ: രശ്മി (സിങ്കപ്പൂർ).
സരോജിനി
എടത്തിരുത്തി: മുല്ലങ്ങത്ത് കണ്ണപ്പന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദുലേഖ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശിവാനന്ദൻ, ഷീല, മോഹിനി.
പാറുക്കുട്ടി
വലപ്പാട്: കാരയിൽ പാറുക്കുട്ടി (94) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: കല്യാണി, ഗോപി, ധർമ്മൻ, തുളസി, രമണി, പ്രകാശൻ (ഖത്തർ). മരുമക്കൾ: വാസുദേവൻ, രജനി, രമണി, അശോകൻ, വിജയൻ, ഷീജ.
സുമതി
ഇരിങ്ങാലക്കുട: ചെട്ടിപ്പറന്പ് ചക്കഞ്ചാത്ത് പരേതനായ സി.ദിവാകരമേനോന്റെ ഭാര്യ കല്ലിങ്ങൽ സുമതി (റിട്ട. പ്രധാന അധ്യാപിക-79 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമാദേവി (അധ്യാപിക), ഉഷാദേവി (ജിഎസ് ടി ഓഫീസർ, കൊടുങ്ങല്ലൂർ), ഡോ. മനോജ് (ഡെന്റൽ സർജൻ), അഡ്വ .ജഗദീശ് (ഹൈക്കോടതി). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ), പരേതനായ കൃഷ്ണകുമാർ, ദിവ്യ, അഡ്വ.രഞ്ജു ( ഹൈക്കോടതി).
ഷംസുദ്ധീൻ
ചാവക്കാട് : ഏനാമാവ് റോഡിൽ കണ്ണികുത്തി പള്ളിക്കടുത്ത് ബിസിനസുകാരനായ അന്പലത്തുവീട്ടിൽ പണ്ടാരത്തിൽ ഷംസുദ്ധീൻ (78) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: അക്ബർ, നൂറുദ്ധീൻ, റഷീദ്, അലിമോൻ, അൻവർ ഹക്കീം, അമീർ, ആബിദ സിയാദ്. മരുമക്കൾ: ഷമീറ, ഫെമിന, ഷീബ, റമിന, ഷാഫിത, ഫസീല, സിയാദ്.
ഭാരതി
മാന്പ്ര : അറയ്ക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സഹദേവൻ, കോമളം, ജയചന്ദ്രൻ (സിപിഎം പൈങ്കാവ് ബ്രാഞ്ച് അംഗം), പരേതനായ പ്രിയൻ. മരുമക്കൾ: പത്മാവതി, ഗോപാലകൃഷ്ണൻ, ലീലാമണി.
സോനുരാജ്
പെരുന്പടപ്പ്: കളൂർ ഊരത്തുപറന്പിൽ മോഹനന്റെ മകൻ സോനുരാജ് (12) നിര്യാതനായി. ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഷൈലജ. സഹോദരി: സ്നേഹ.
തൃശൂര്
11:27 PM May 19, 2019 | Deepika.com