തിരുവനന്തപുരം: കള്ളവോട്ട് സ്ഥി രീകരിക്കപ്പെട്ട കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഏഴു ബൂത്തുകളിൽ ഇന്ന് റീപോളിംഗ്. കാസർഗോഡ് മണ്ഡലത്തിലെ കല്യാശേരി ബൂത്ത് നന്പർ 19 പിലാത്തറ, ബൂത്ത് നന്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നന്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂർ തളിപ്പറന്പ ബൂത്ത് നന്പർ 166 പാന്പുരുത്തി മാപ്പിള എയുപിഎസ്, കാസർഗോഡ് തൃക്കരിപ്പൂർ ബൂത്ത് നന്പർ 48 കൂളിയോട് ജിഎച്ച്എസ് ന്യൂ ബിൽഡിംഗ്, കണ്ണൂർ ധർമടം ബൂത്ത് നന്പർ 52 കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത്, ബൂത്ത് നന്പർ 53 കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് ഇന്നു വീണ്ടും വോട്ടെടുപ്പു നടക്കുക. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് റീപോളിംഗ്.
പർദ: മുഖം തിരിച്ചറിയാൻ ഉദ്യോഗസ്ഥയെ നിയോഗിക്കാൻ നിർദേശം
തിരുവനന്തപുരം: പർദ ഉപയോഗിക്കുവരെ തിരിച്ചറിയാൻ ഓരോ ബൂത്തിലും ആവശ്യമായ വനിതാ ഉദ്യോഗസ്ഥയെ നിയോഗിക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ നിബന്ധനകൾക്ക് അനുസരിച്ചാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി പ്രാദേശിക തലത്തിലുള്ള അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ബിഎൽഒമാർ എന്നിവരിൽ ആരെയെങ്കിലും നിയോഗിക്കാം.