തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയയ്ക്കു ദുബായ് യാത്ര നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇന്നലെ മുതൽ 20 വരെ ദുബായ് സന്ദർശിക്കാനുള്ള ഡിജിപിയുടെയും എസ്പി ദേബേഷ്കുമാർ ബെഹ്റയുടെയും അനുമതി തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം 23നു കഴിഞ്ഞ ശേഷം മാത്രമേ ഇനി ദുബായ് സന്ദർശനമുള്ളൂവെന്നാണ് അറിയുന്നത്. ഇന്നു റീപോളിംഗ് നടക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ വിദേശയാത്രാ അനുമതി റദ്ദാക്കിയത്. ദുബായ് പോലീസിലെ നൂതന സാങ്കേതിക വിദ്യ പഠിക്കുന്നതിന്റെ ഭാഗമായി ദുബായ് ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷൻ സന്ദർശനമായിരുന്നു ലക്ഷ്യം.