ചെമ്മലമറ്റം: ചെന്നൈക്കടുത്ത് വില്ലുപുരത്തുണ്ടായ കാറപകടത്തിൽ മരിച്ച ചെമ്മലമറ്റം വെള്ളൂക്കുന്നേൽ കല്ലങ്കാട്ട് ലിസ്ബത്ത് സെബാസ്റ്റ്യന് (27) നാടിന്റെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ സംസ്കരിച്ചു.
വെള്ളൂക്കുന്നേൽ വി.സി. സെബാസ്റ്റ്യന്റെ മകളും ചങ്ങനാശേരി മാമ്മൂട് കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യയുമായ ലിസ്ബത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ ഭർതൃവസതിയിൽ പൊതുദർശനത്തിനു വച്ചശേഷമാണ് ചെമ്മലമറ്റത്തുള്ള പിതൃഭവനത്തിലെത്തിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. രൂപത ചാൻസലർ റവ.ഡോ. ജോസഫ് കാക്കല്ലിൽ, വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കൈതോലിൽ, ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ. ജേക്കബ് പേഴുത്തുങ്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. ജോസഫ് താഴത്തുവരിക്കയിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. പി.സി. ജോർജ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എക്സ് എംപി, പ്രഫ. ലോപ്പസ് മാത്യു, ജോർജുകുട്ടി ആഗസ്തി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു.