കൊച്ചി: എറണാകുളം മേഖലയിലെ കന്പിത്തപാൽ ജീവനക്കാരുടെ നേതാവായിരുന്ന കെ. പ്രഭാകരന്റെ സ്മരണാർഥമുള്ള സാർവദേശീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾക്ക് ഏർപ്പെടുത്തിയ കെ. പ്രഭാകരൻ സ്മാരക പുരസ്കാരത്തിനു ജി. മധുസൂദനൻ അർഹനായി.
നവലിബറലിസം അന്തരിച്ചു എന്ന ലേഖനത്തിനാണ് അവാർഡ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 29ന് ഉച്ചകഴിഞ്ഞു നാലിന് എറണാകുളം വൈഎംസിഎയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.