തിരുവനന്തപുരം: ജൂണിൽ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജൂണിൽ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടേയും അധ്യാപകരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്കൂളുകളിലും നടപ്പാക്കിയിട്ടുണ്ടെന്നു എല്ലാ വിദ്യാഭ്യസ ഓഫീസര്‍മാരും ഉറപ്പു വരുത്തണമെന്നു ദുരന്തനിവാരണഅഥോറിറ്റി നല്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഏതെങ്കിലും സ്കൂള്‍ കെട്ടിടം ജീര്ണാവസ്ഥയില് ഉള്ളതോ പണി പൂര്‍ത്തിയാക്കാതെ നിര്ത്തിവച്ചിട്ടുള്ളതോ ആണെങ്കില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ അനുമതി അടിയന്തിരമായി വാങ്ങി തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ടതാണ്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ സ്കൂള്‍ പരിസരത്ത് അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം. ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പേ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ സുരക്ഷ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തേണ്ടതാണ്.
സ്കൂള്‍ കോമ്പൗണ്ടിലും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകടരഹിതമെന്നു ഉറപ്പാക്കുകയും സ്കൂള്‍ മതിലുകളുടെ ബലം സംബന്ധിച്ചും വ്യക്തത ഉണ്ടായിരിക്കണം. സ്കൂളിലേയ്ക്ക് വിദ്യാര്‍ഥികളുമായി എത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ടവരില്‍ നിന്നു വാങ്ങേണ്ടതാണ്.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഡ്രൈവര്‍മാരുടെ യോഗം വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കണം. സ്കൂള്‍ ആദ്യ പ്രവൃത്തിദിനം തന്നെ ഉച്ചഭക്ഷണം നല്കേണ്ടതിനാല് സ്റ്റോര്‍ റൂം നേരത്തേ തുറന്ന് ശുചീകരണം നടത്തേണ്ടതുമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ വിശദമാക്കുന്നു.
തോമസ് വര്‍ഗീസ്