ആലുവ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ സ്കൂള്‍ ഓഫ് എൻജിനീയറിംഗ്, കൊച്ചിന് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് കുട്ടനാട് എന്നിവിടങ്ങളില്‍ നടത്തുന്ന ബിടെക് കോഴ്സിന്റെ അവസാനവര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏപ്രില്‍-മേയ് മാസങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഏഴു വിഭാഗങ്ങളിലായി 810 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 473 പേര് വിജയിച്ചു. വിജയശതമാനം 58.39 ആണ്.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയവരുടെ പേരും മാർക്കും ചുവടെ;
കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിംഗ്: സാറാ രഞ്ജിത്ത്, 5227. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: റമീസ കൂരിക്കാട്ടില്‍, 5020. ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്: സച്ചിനന്‍ ഷാഹി, 5129. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിംഗ്: അഭിഷേക് കുശ്വാഹ, 5042. സേഫ്റ്റി ആൻഡ് ഫയര്‍ എൻജിനീയറിംഗ്: അലോക് രഞ്ജന്‍, 5072. മെക്കാനിക്കല്‍ എൻജിനീയറിംഗ്: എസ്. മോസസ് ഗ്ലാഡ്സണ്‍, 5279. സിവില്‍ എൻജിനീയറിംഗ്: അഞ്ജലി, 5184.
സര്‍വകലാശാലയ്ക്ക് കീഴിലുണ്ടായിരുന്ന കോളജുകള്‍ സാങ്കേതിക സര്‍വകലാശാലയിലേക്ക് മാറിയതിനു ശേഷം നടത്തിയ ആദ്യത്തെ പരീക്ഷയാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫലപ്രഖ്യാപനം ഒരു മാസം മുന്‍പേ നടത്താന്‍ സര്‍വകലാശായ്ക്ക് സാധിച്ചു. പരീക്ഷാഫലം സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cus at.ac.in ല്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 28 മുതല്‍ ജൂണ്‍ മൂന്നു വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം.
ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നാഷണല്‍ അക്കഡെമിക് ഡിപ്പോസിറ്ററിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വരുതോടെ വിജയശതമാനം ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.