തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ അഗസ്റ്റിൻ ജോസിനെ സസ്പെൻഡ് ചെയ്തു. കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.