സിസ്റ്റർ ജൂലിയ
കൊറ്റത്തിൽ എസ്ഡി
ചങ്ങനാശേരി
എസ്ഡി ചങ്ങനാശേരി സെന്റ് ജോസഫ്സ് പ്രൊവിൻസിലെ സിസ്റ്റർ ജൂലിയ കൊറ്റത്തിൽ (കെ.ഡി.മറിയാമ്മ - 81) നിര്യാതയായി. സംസ്കാരം ഇന്നു നാലിനു ആർച്ച് ബിഷപ് മാർ ജോസഫ് പെരുംതോട്ടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ചെത്തിപ്പുഴ എസ്ഡി പ്രൊവിൻഷ്യൽ ഹൗസിൽ . പരേത അയർക്കുന്നം കൊറ്റത്തിൽ പരേതരായ ദേവസ്യാ - അന്നമ്മ ദന്പതികളുടെ മക ളാണ്. പരേത ചുണങ്ങംവേലി, തുറവൂർ, പെരുമാനൂർ, കറുകുറ്റി, മേലൂർ, പഴങ്ങനാട്, ജഗാദിരി, ബിജ്നോർ, ആലുവ - നസ്രത്ത്, ബംഗളുരൂ, പൊടിപ്പാറ, അദിലാബാദ്, കൊടിനാട്ടുംകുന്ന്, നസ്രത്ത് തെക്കേക്കര, ചൂട്ടുവേലി, സെന്നത്തൂർ, ഫാത്തിമാപുരം, കാക്കനാട്, മേഴ്സി ഹോം, പാലാ, ചെത്തിപ്പുഴ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ഏബ്രഹാം ദേവസ്യ, സിസ്റ്റർ എലിസബത്ത് ആൻ എച്ച് സി. സിസ്റ്റർ ഫിലോ എച്ച്സി, സിസ്റ്റർ ടെസ്ലിൻ എസ്ഡി എന്നിവർ സഹോദര പുത്രിമാരാണ്.
ആർച്ച് ബിഷപ്
മാർ കുര്യാക്കോസ് കുന്നശേരിയുടെ
സഹോദരൻ
കെ.ജെ.ജോൺ
കടുത്തുരുത്തി
കോട്ടയം രൂപത പ്രഥമ മെത്രാപ്പോലീത്ത കാലംചെയ്ത മാർ കുര്യാക്കോസ് കുന്നശേരിയുടെ സഹോദരൻ കെ.ജെ.ജോൺ (80, മുൻ ഫോറസ്റ്റ് കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ഫൊറോനാ വലിയപള്ളിയിൽ. ഭാര്യ മറിയാമ്മ (പെണ്ണമ്മ, റിട്ടയേഡ് അധ്യാപിക) അരീക്കര മുപ്രാപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജോസ് (ഇറ്റലി), പയസ് ജോൺ (യുകെ), മാർട്ടിൻ, ആൻ മരിയ. മരുമക്കൾ: അഞ്ജു ഏബ്രഹാം കല്ലേലുമണ്ണിൽ തിരുവനന്തപുരം, റിനി കറുകയിൽ കോട്ടയം, ജിനു മുളമൂട്ടിൽ കോട്ടയം, ബോബി ഏബ്രഹാം പാറാനിക്കൽ തിരുവനന്തപുരം.
ഗ്രേസി
ചങ്ങനാശേരി
കൂട്ടിക്കൽ പൊട്ടംകുളം പരേതനായ കുര്യച്ചന്റെ ഭാര്യ ഗ്രേസി (ഗ്രേസമ്മ-79) നിര്യാതയായി. സംസ്കാരം ഇന്ന് 10.15-ന് പുതുച്ചിറയിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പരേത ചങ്ങനാശേരി മൂലയിൽ കുടുംബാംഗം. മക്കൾ: വർക്കിച്ചൻ, റോസ്മോൾ, മാത്തുക്കുട്ടി, ടെസ്, പരേതരായ ജെറി, ജിയോ. മരുമക്കൾ: മറിയമ്മ പാറക്കാട് ചങ്ങനാശേരി, ലാലൻ വാറ്റൂപറന്പിൽ മാമ്മൂട്, ബിന്ദു ഇലവനാൽ ചേലക്കര, തോമസ് കല്ലൂക്കാരൻ തൃശൂർ.
ഏലമ്മ തോമസ്
മോനിപ്പള്ളി
ചീങ്കല്ലേൽ വള്ളിപ്പാലം വി.ജെ.തോമസിന്റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത തലയോലപ്പറന്പ് പൊതി വേന്പേനി കുടുംബാംഗം. മക്കൾ: സോജൻ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (യുഎസ്എ), സിബി തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ഫിലോമിന സോജൻ മൂങ്ങാമാക്കൽ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്കോ കൊച്ചുതൊട്ടിയിൽ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തിൽ കുറുപ്പന്തറ, ബിൻസി സിബി ചക്കാലയ്ക്കൽ എടത്വ.
പി. എൽ. ഗ്രേസി
പെരുന്പനച്ചി
എടത്വ ഒറ്റാറയ്ക്കൽ പി. ജെ. വർഗീസിന്റെ (റിട്ട: സെയിൽ ടാക്സ് ഓഫീസർ) ഭാര്യ പി. എൽ.ഗ്രേസി(77,റിട്ട: അധ്യാപിക സെന്റ് അലോഷ്യസ് എച്ച് എസ് എസ് എടത്വ ) നിര്യാതയായി . സംസ്കാരം ഇന്ന് മൂന്നിനു എടത്വ സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. പരേത പാണ്ടി കൈനടി പള്ളിത്താനം കുടുംബാംഗം. മക്കൾ: സോജൻ ജോർജ്(അ ധ്യാപകൻ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുന്പനാടം), സാജി ജോർജ് (അധ്യാപിക ഏനാത്ത് സ്കൂൾ), സാജൻ ജോർജ്(എൻജിനിയർ അബുദാബി) .മരുമക്കൾ അഞ്ചു ജോബ് കാട്ടൂർ ( സെന്റ് ജോസഫ്സ് എച്ച് എസ് എസ് ചങ്ങനാശേരി), ബിജു ജെയ്ക്ക് ഭവൻ ഏനാത്ത് ( കെഎസ്ഇബിഏനാത്ത് ), ജാസ്മിൻ മാത്യു വടക്കുംപാടം മുവാറ്റുപുഴ (റിസേർച്ച് സ്കോളർ ).
ഏലിക്കുട്ടി
എലിക്കുളം
മടുക്കക്കുന്ന് നരിതൂക്കിൽ (പുത്തൻപുരയിൽ) പി.കെ.കുര്യന്റെ (കൊച്ച്) ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2.30-ന് പൈക സെന്റ് ജോസഫ് പള്ളിയിൽ. പരേത പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം. മക്കൾ: ഷാജി, ജോർജി, ജിജി, റെജി (യുഎസ്എ), സജി (യുഎസ്എ), ബിജി (യുഎസ്എ). മരുമക്കൾ: ജോളി കടന്തോട്ട് കാഞ്ഞിരപ്പള്ളി, മിനി പഴേപറന്പിൽ ഉരുളികുന്നം, ടോണി പുല്ലാന്താനിക്കൽ മരങ്ങാട്ടുപിള്ളി, ബീന തെക്കേൽ നരിയങ്ങാനം (യുഎസ്എ), ജൂലി കിഴക്കേക്കര താഴത്തുവീട്ടിൽ മേരികുളം (യുഎസ്എ), ഷാജൻ നരിപ്പാറയിൽ തോപ്രാംകുടി (യുഎസ്എ).
പി.എ.ജോസഫ്
കടുത്തുരുത്തി
വാലാച്ചിറ ശാസ്താംകാലായിൽ പി.എ.ജോസഫ് (പാപ്പച്ചൻ പീടികയിൽ-83) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ. മക്കൾ: തങ്കച്ചൻ, പരേതനായ അപ്പച്ചൻ, ഫാ. കുര്യാക്കോസ് (പ്രിൻസിപ്പൽ, ഡോൺബോസ്കോ ഹയർസെക്കൻഡറി സ്കൂൾ, ഇരിങ്ങാലക്കുട), ജോയി, തോമസ് (കുറവിലങ്ങാട് പോലീസ്സ്റ്റേഷൻ), ബിനോയി (അയർലൻഡ്). മരുമക്കൾ: എൽസമ്മ, റൂബി, ലിസ, ഡെയ്സി, ഷൈനി (അയർലൻഡ്).
ടി.കൃഷ്ണമ്മ
കുമാരനല്ലൂർ
ഗോകുലത്തിൽ പരേതനായ എൻ.എം.ഗോപാലകൃഷ്ണൻ നായരുടെ (പിഡബ്ല്യുഡി റിട്ടയേഡ്) ഭാര്യ ടി.കൃഷ്ണമ്മ (87, പിഡബ്ല്യുഡി റിട്ടയേഡ്) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. പരേത ചെന്പഴന്തി തട്ടാംകോണം കുടുംബാംഗം. മക്കൾ: ജി.കെ.ഉണ്ണികൃഷ്ണൻ നായർ (അധ്യാപകൻ, നാഗാലാൻഡ്), ശോഭ പ്രദീപ്, ജലജ ശശി (വി ഗാർഡ് തൃശൂർ). മരുമക്കൾ: ശ്രീകല ഉണ്ണികൃഷ്ണൻ, പരേതനായ ഹരിപ്രദീപ്, ശശിധർ (റിട്ടയേഡ് വ്യാസ കോളജ്, വടക്കാഞ്ചേരി).
ഗിരീഷ്കുമാർ
വാഴൂർ
തീർഥപാദപുരം തയ്യിൽതോട്ടുപുറത്ത് പരേതനായ രാമൻനായരുടെ മകൻ ഗിരീഷ്കുമാർ(വിനോദ്-47) ദക്ഷിണാഫ്രിക്കയിൽ നിര്യാതനായി. സംസ്കാരം നാളെ 11ന് തീർഥപാദപുരം ജ്യോതിഷ്ഭവൻ വീട്ടുവളപ്പിൽ. ഭാര്യ: സുഷമ പന്തളം താഴത്തേൽ കുടുംബാംഗം . മക്കൾ:ജ്യോതിഷ് കൃഷ് ണ(അമൽജ്യോതി എൻജിനീയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി), ജ്യോതികൃഷ്ണ(ബിഎംഎംസ്കൂൾ, പാന്പാടി).
കെ.എൻ. ഭാരതിയമ്മ
മണർകാട്
ശോഭനാലയം (കിഴക്കേടത്ത് ) പരേതനായ എം.ആർ ബാലകൃഷ്ണൻ നായരുടെ ഭാര്യ കെ.എൻ. ഭാരതിയമ്മ (തങ്കമ്മ-79) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന്. മക്കൾ: രമണി, രാജു, നിർമ്മല, പരേതയായ ശോഭന. മരുമക്കൾ: ബാലകൃഷ്ണൻ തുന്പേമറ്റത്തിൽ മാലം, പരേതനായ ഗോപാലകൃഷ്ണകുറുപ്പ് രമ്യാലയത്തിൽ മണർകാട് , പരേതനായ ശിവരാമൻനായർ ശ്രീവത്സത്തിൽ തിരുവഞ്ചൂർ , സുനിത കൊട്ടാരത്തിൽ കാരാപ്പുഴ .
മറിയാമ്മ
കിടങ്ങൂർ
കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് 3.30-ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗം. മക്കൾ: പരേതയായ അച്ചുക്കുട്ടി, അന്നമ്മ, ഏലിയാമ്മ, മേരി, ത്രേസ്യാമ്മ, ബേബി (വാട്ടർ അഥോറിറ്റി റിട്ടയേഡ് ഉദ്യോഗസ്ഥൻ), മത്തായി (വാട്ടർ അഥോറിറ്റി റിട്ടയേഡ് ഉദ്യോഗസ്ഥൻ), വിമല, തോമസ് (സാഗർ ഫുട്ട്വെയേഴ്സ്). മരുമക്കൾ: പരേതനായ ജോസ് ചാമക്കാലായിൽ കൈപ്പുഴ, മാത്യു പൂവത്തിങ്കൽ പടിഞ്ഞാറ്റിൻകര, പരേതനായ ബേബി വട്ടുകുളങ്ങര പുന്നത്തുറ, ചാക്കോച്ചൻ ചെറിയാൻകുന്നേൽ ഇടക്കോലി, കുരുവിള വലിയവീട്ടിൽ അരീക്കര, ജോസഫ് മുതുകുളത്തുങ്കര അമനകര, വൽസ, ഏലിയാമ്മ, ത്രേസ്യാമ്മ.
ത്രേസ്യാക്കുട്ടി
കഞ്ഞിക്കുഴി
പാളക്കട പരേതനായ പി.ടി. ഉതുപ്പാന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വെളിയനാട് വല്ലയിൽ കുടുംബാംഗം. മക്കൾ: ജിജി (യുഎസ്എ), ലാലു (ഷാരോൺ ബേക്കറി ചവിട്ടുവരി), ബാലു (പാളക്കട ഹോട്ടൽ, കഞ്ഞിക്കുഴി), ബിജി (യുകെ), സിജി കടുത്തുരുത്തി, ലൈജു (മദ്രാസ്). മരുമക്കൾ: അനി മാലിക്കരയിൽ മാന്നാർ, ജിജി തൊണ്ണമാവുങ്കൽ നീറിക്കാട്, സജിനി ചമ്മഴിക്കാട്ട് കുമരങ്കരി, അലക്സ് മേലേടത്ത് കരിങ്കുന്നം, ജോസ് ഇടക്കരയിൽ കടുത്തുരുത്തി, പ്രിയ മുണ്ടകപറന്പിൽ കടുത്തുരുത്തി.
ഏലിയാമ്മ
ഇരവിമംഗലം
പനങ്കാലായിൽ പരേതനായ എസ്തഫാന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ നാലിന് ഇരവിമംഗലം സെന്റ് മേരീസ് പള്ളിയിൽ. പരേത കോതനല്ലൂർ ഇഞ്ചിപറന്പിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, സിബി. മരുമക്കൾ: പരേതനായ ചെറിയാൻ കാട്ടിപറന്പിൽ മാലക്കല്ല്, ഷൈബി പള്ളിക്കണ്ടത്തിൽ മാറിക.
ചിന്നമ്മ
കോരുത്തോട്
പള്ളിപ്പടി വടക്കേക്കുന്നേൽ പരേതനായ ദേവസ്യായുടെ മകൾ ചിന്നമ്മ (73) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു പള്ളിപ്പടിയിലുള്ള സഹോദരൻ തോമസിന്റെ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. സഹോദരങ്ങൾ:പരേതനായ ജോസഫ്, ആനി പോഴത്തുവയലിൽ കാഞ്ഞിരപ്പള്ളി.
സംസ്കാരം ഇന്ന്
പൊൻകുന്നം
കഴിഞ്ഞ ദിവസം ഗൂഡല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ച ഇളങ്ങുളം മാണാക്കുഴിയിൽ ചാക്കോ ഫിലിപ്പിന്റെ (ബേബി-59) സംസ്കാരം ഇന്ന് 2.30ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.
എൻ.സി.ജോണ്
ചേനപ്പാടി
നെടുംങ്കുന്നം വീട്ടിൽ എൻ.സി.ജോണ് (കുഞ്ഞുമോൻ- 65) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിനു ചേനപ്പാടി ചെങ്ങാകുന്ന് സിഎസ് ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ മർത്താ ജോൺ മാന്തുരുത്തി ചിങ്ങംകുഴി കുടുംബാംഗം. മക്കൾ: റെജി, മോളമ്മ . മരുമക്കൾ: റീനാ, ബിനോയി (പരുത്തിമൂട് ).
സംസ്കാരം ഇന്ന്
കൊഴുവനാൽ
പൂവക്കുളത്ത് (എറകോന്നി വയലിൽ കുടുംബം) പരേതനായ പി.കെ. എമ്മാനുവലിന്റെ (റിട്ട. എച്ച്എം) ഭാര്യ കഴിഞ്ഞ ദിവസം നിര്യാതയായ മേരി മാനുവലിന്റെ (79) സംസ്കാരം ഇന്ന് 1.30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ.
എം.സി.ഡേവിഡ്
ഇറുന്പയം
മാന്തടത്തിൽ എം.സി.ഡേവിഡ് (പാപ്പച്ചൻ-60, റിട്ടയേഡ് എച്ച്എൻഎൽ) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് വെള്ളൂർ സെന്റ് സ്റ്റീഫൻ സിഎസ്ഐ പള്ളിയിൽ. ഭാര്യ ലൂസി. മക്കൾ: പിൽസി ഡേവിഡ്, അജിത്ത് ഡേവിഡ്. മരുമകൻ: ടോണി തോമസ്.
കോട്ടയം
10:54 PM May 18, 2019 | Deepika.com