തങ്കമ്മ തോമസ്
തച്ചന്പാറ: പുളിയിലത്ത് പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തച്ചന്പാറ താബോർ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.
ഫിലിപ്പ്
മണ്ണാർക്കാട്: ചങ്ങലീരി തൈപ്പറന്പിൽ ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ചങ്ങലീരി തിരുഹൃദയ ഫൊറോനാപള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഷായി, ബെന്നി, ലിസി, മിനി, ബിനോയ്. മരുമക്കൾ: അവറാച്ചൻ, ദീപ, ലൂക്ക, സൈമണ്, ആഷ.
അയമു
മണ്ണാർക്കാട്: കണ്ടമംഗലം പുറ്റാനിക്കാട് അയമു (58) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് പുറ്റാനിക്കാട് ജുമാ മസ്ജിദിൽ. ഭാര്യമാർ: സൈനബ, സലീന. മക്കൾ: അജ്മൽ, അസ്ഫിന, അജ്നാസ്.
തങ്ക
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് പരേതനായ കുഞ്ചുവിന്റെ ഭാര്യ തങ്ക (70)നിര്യാതയായി. മക്കൾ: ശിവൻ, കണ്ണൻ, ബീന, സുരേഷ്. മരുമക്കൾ: കൃഷ്ണൻ, ഗീത, മല്ലിക, ലീല. സഹോദരങ്ങൾ: രാമകൃഷ്ണൻ, മാണിക്യൻ.
കുട്ടികൃഷ്ണൻ
വടക്കഞ്ചേരി: പ്രധാനി വാക്കോട് കുളത്തിങ്കൽ വീട്ടിൽ കുട്ടിക്കൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഐവർമഠത്തിൽ. ഭാര്യ: കാർത്യായനി. മക്കൾ: ജയപ്രകാശൻ, ജയന്തി, രജനി. മരുമക്കൾ: വിദ്യ, ചന്ദ്രൻ, കൃഷ്ണനുണ്ണി. സഹോദരങ്ങൾ: രാമൻ, പാറു.
മണി
കഞ്ചിക്കോട്: പ്രീക്കോട്ട് മിൽ കോളനി രാജീവ്നഗർ എ. ജി. മണി (80) നിര്യാതനായി. ഭാര്യ: രത്നകുമാരി.മക്കൾ: ശ്രീലത, ശോഭ, വിനോദ് കുമാർ. മരുമക്കൾ: പരമേശ്വരൻ, പരേതനായ സതീശൻ, ബീന.
തങ്ക
വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി പരേതനായ ചെറുകുട്ടി ഭാര്യ തങ്ക (86) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരൻ, കൃഷ്ണൻകുട്ടി, ഹരി, ഓമന, ഇന്ദിര. മരുമക്കൾ: സുന്ദരി, സുജാത, സി.പ്രഭാകരൻ (സിപിഎം വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, ബ്ലോക്ക് പഞ്ചായത്തംഗം), പരേതനായ കൃഷ്ണൻ.
പാലക്കാട്
10:47 PM May 18, 2019 | Deepika.com