തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മൂന്നു ബൂത്തുകളിൽകൂടി നാളെ റീപോളിംഗ് നടത്തും. കാസർഗോഡ് തൃക്കരിപ്പൂർ ബൂത്ത് നന്പർ 48 കൂളിയോട് ജിഎച്ച്എസ് ന്യൂ ബിൽഡിംഗ്, കണ്ണൂർ ധർമടം ബൂത്ത് നന്പർ 52 കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത്, ബൂത്ത് നന്പർ 53 കുന്നിരിക്ക യുപിഎസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടത്തുക. മൂന്നിടത്തും സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതായാണു പരാതി ഉയർന്നത്.
റിട്ടേണിംഗ് ഓഫീസർമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ജനറൽ ഒബ്സർവറുടെയും റിപ്പോർട്ടുകളും കള്ളവോട്ടുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഏഴു ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഇതോടെ റീ പോളിംഗ് നടക്കുന്ന ബൂത്തുകളുടെ എണ്ണം ഏഴായി. കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച ഏഴു റിപ്പോർട്ടുകളിലും റീ പോളിംഗ് തീരുമാനിക്കുകയായിരുന്നു. റീ പോളിംഗ് നടക്കുന്ന ഏഴിടത്തും ഇന്നു നിശബ്ദ പ്രചാരണമാണു നടക്കുക.
കാസർഗോഡ് മണ്ഡലത്തിലെ കല്യാശേരി ബൂത്ത് നന്പർ 19 പിലാത്തറ, ബൂത്ത് നന്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നന്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂർ തളിപ്പറന്പ ബൂത്ത് നന്പർ 166 പാന്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിൽ റീപോളിംഗ് നടത്താൻ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.