+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റീ​പോ​ളിം​ഗ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​മ്പു​രു​ത്തി​യി​ൽ സം​ഘ​ർ​ഷം

മ​​​യ്യി​​​ൽ: റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​​ന്ന പാ​​​മ്പു​​​രു​​​ത്തി​​​യി​​​ൽ വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​നെ​​​ത്തി​​​യ ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​
റീ​പോ​ളിം​ഗ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​മ്പു​രു​ത്തി​യി​ൽ സം​ഘ​ർ​ഷം
മ​​​യ്യി​​​ൽ: റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​​ന്ന പാ​​​മ്പു​​​രു​​​ത്തി​​​യി​​​ൽ വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​നെ​​​ത്തി​​​യ ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. ശ്രീ​​​മ​​​തി​​​യെ ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.30 ഓ​​​ടെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. ശ്രീ​​​മ​​​തി​​​യും സം​​​ഘ​​​വും പാ​​​ന്പു​​​രു​​​ത്തി​​​യി​​​ലെ വീ​​​ടു​​​ക​​​ൾ ക​​​യ​​​റി വോ​​​ട്ട​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​ത്തെ വീ​​​ട്ടി​​​ൽ ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ത​​​ന്നെ സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്ത്രീ​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള വീ​​​ട്ടി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​യ​​​റേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ​​​താ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട വാ​​​ക്കേ​​​റ്റം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി.​​​കെ. ശ്രീ​​​മ​​​തി​​​ക്കൊ​​​പ്പം സി​​​പി​​​എം മ​​​യ്യി​​​ൽ ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ക​​​ണ്ട​​​ക്കൈ, എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ വേ​​​ലി​​​ക്കാ​​​ത്ത് രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​രും പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​മു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

പി.​​​കെ. ശ്രീ​​​മ​​​തി എ​​​ത്തു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ടു​​​ക​​​ളി​​​ൽ ക​​​യ​​​റി കെ. ​​​സു​​​ധാ​​​ക​​​ര​​​നു​​​വേ​​​ണ്ടി വോ​​​ട്ട​​​ഭ്യ​​​ർ​​​ഥി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ശ്രീ​​​മ​​​തി​​​യും സം​​​ഘ​​​വു​​​മെ​​​ത്തി​​​യ വീ​​​ട്ടി​​​ൽ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും എ​​​ത്തി​​​യ​​​താ​​​ണ് വാ​​​ക്കേ​​​റ്റ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. ശ്രീ​​​മ​​​തി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​താ​​​ക്ക​​​ളും യു​​​ഡി​​​എ​​​ഫ് പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളും ഇ​​​ട​​​പ്പെ​​​ട്ടാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പി​​​ന്തി​​​രി​​​പ്പി​​​ച്ച​​​ത്. റീ​​​പോ​​​ളിം​​​ഗ് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം വ​​​ന്ന​​​യു​​​ട​​​ൻ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പാ​​​ന്പു​​​രു​​​ത്തി​​​യി​​​ൽ ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ റോ​​​ഡ് ഷോ​​​യും ന​​​ട​​​ത്തി.