തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുൻമന്ത്രി കടവൂർ ശിവദാസൻ ആർഎസ്പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തി ലീഡർ കെ. കരുണാകരനുമായുള്ള അടുപ്പത്തിലൂടെ കോൺഗ്രസിലെത്തിയ നേതാവാണ്. നാലു തവണ സംസ്ഥാന മന്ത്രിയായി. കെ. കരുണാരൻ, എ.കെ. ആന്റണി മന്ത്രിസഭകളിലായി തൊഴിൽ, എക്സൈസ്, വനം, ആരോഗ്യം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചു.
1980ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻ. ശ്രീകണ്ഠൻനായരുടെ പരാജയത്തെത്തുടർന്ന് ആർഎസ്പി പിളർന്നപ്പോൾ കെ. ശിവദാസൻ ശ്രീകണ്ഠൻനായരുടെ നേതൃത്വത്തിലുള്ള ആർഎസ്പി- എസിൽ ചേർന്നു. കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നു ആറാം കേരള നിയമസഭയിൽ അംഗമായി. 1981 ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ആർഎസ്പി- എസ് പ്രതിനിധിയായി കെ. ശിവദാസൻ തൊഴിൽ മന്ത്രിയായി. വീണ്ടും 1982 മേയ് 24 മുതൽ 1987 മാർച്ച് 25 വരെ നീണ്ട കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. ഇതിനിടെ എൻ. ശ്രീകണ്ഠൻനായർ അന്തരിച്ചതോടെ കെ. കരുണാകരന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെത്തി.
പിന്നീടു കോണ്‍ഗ്രസ് പ്രതിനിധിയായി നിയമസഭയിലും മന്ത്രിസഭയിലും എത്തി. കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ തുടർന്നു 1995 മാർച്ച് 22ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോൾ ഐ ഗ്രൂപ്പ് പ്രതിനിധികളിലൊരാളായി കടവൂർ ശിവദാസൻ വനം, ഗ്രാമവികസന മന്ത്രിയായി.
2001ലെ ആന്റണി മന്ത്രിസഭയിലും വൈദ്യുതി വകുപ്പിന്റെ ചുമതലയിൽ കടവൂർ ശിവദാസനുണ്ടായിരുന്നു. 2004 ഫെബ്രുവരി 11നു കെ. മുരളീധരനു വേണ്ടി മന്ത്രിസ്ഥാനം രാജിവച്ച ശേഷം കൊല്ലം ഡിസിസി അധ്യക്ഷനായി. പിന്നീടു പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു.
കെ. ഇന്ദ്രജിത്ത്