തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
കൊല്ലം ഡിസിസിയിലും ആനന്ദവല്ലീശ്വരത്തെ വസതിയിലും മൃതദേഹം പൊതു ദർശനത്തിനു വച്ചു. തുടർന്നു വിലാപയാത്രയായി കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ-പരേതയായ ആർ. വിജയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.ഗേൾസ് ഹൈസ്കൂൾ, കൊല്ലം). മക്കൾ:ഡോ.എസ്. മിനി, എസ്. ഷാജി. മരുമക്കൾ: എസ്. പ്രേംകുമാർ, ആർ. ബിന്ദു.
നാലു തവണ സംസ്ഥാന മന്ത്രിയായിരുന്നു കടവൂർ ശിവദാസൻ. 1932 മാർച്ച് 11നു കൊല്ലം കടവൂരിൽ ജനിച്ച കെ. ശിവദാസൻ ആർഎസ്പിയുടെ വിദ്യാർഥി വിഭാഗമായ പിഎസ്യുവിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. തുടർന്നു കൊല്ലം ബാറിലെ അഭിഭാഷകനായി. ആർഎസ്പിയുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ യുടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആർഎസ്പിയുടെ പ്രതിനിധിയായി തൊഴിൽവകുപ്പു കൈകാര്യം ചെയ്തു. 1982- 87ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് മന്ത്രിയായിരുന്നു. അദ്ദേഹം പിന്നീട് ആർഎസ്പി വിട്ടു കോണ്‍ഗ്രസിലെത്തി.
1980, 1982 കാലഘട്ടത്തിൽ ആർഎസ്പി പ്രതിനിധിയായും 1991, 1996, 2001 കാലഘട്ടത്തിൽ കോണ്‍ഗ്രസിനെയും കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു.