കൊച്ചി : ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്സ്മെന്റെ ഓഫീസര്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച കേരള ലീഗല്‍ മെട്രോളജി എന്‍ഫോഴ്സ്മെന്റ് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം നാളെ എറണാകുളം സൗത്ത് റീജന്‍സി ഹാളില്‍ നടക്കും. മന്ത്രി പി.തിലോത്തമന് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്മാൻ പി.രാജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലീഗല്‍ മെട്രോളജി വകുപ്പിലെ മുഴുവന്‍ ഓഫീസര്‍മാരും യൂണിയനില്‍ അംഗങ്ങളാണ്. ഓട്ടോറിക്ഷ മീറ്റര്‍ സീലിംഗ് മുതല്‍ ടാങ്കര്‍ ലോറി കാലിബറേഷന് വരെ നടത്തേണ്ടതും ഈ വകുപ്പിന്റെ ചുമതലയാണ്. ടാങ്കര്‍ ലോറി പരിശോധനയ്ക്കായി എറണാകുളത്തു മാത്രമാണ് ഓഫീസ് സൗകര്യം ഉള്ളത്. കൊല്ലം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും ഇതിനായി സൗകര്യം ഒരുക്കണമെന്ന ആവശ്യം അസോസിയേഷന് മുന്നോട്ടു വയ്ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പാക്കേജ് കമ്മോഡിറ്റി ആക്ട് പ്രകാരം സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പരാതി ലഭിച്ചാല്‍ ഉടനടി ഇടപെടല്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു .
സമ്മേളനത്തില്‍ ലീഗല്‍ മെട്രോളജി കണ്ട്രോളര് പി.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. കേരള ഫീഡ്സ് ചെയര്മാന് കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, സിവില്‍ സപ്ലൈസ് കോര്പറേഷന് ജനറല്‍ മാനേജര്‍ ആര്.രാം മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് ഭാരവാഹികളായ എം.എസ്. ശ്രീകുമാര്‍, സന്തോഷ് എന്നിവരും പങ്കെടുത്തു.