കോട്ടയം: വിദ്യാഭ്യാസ - കാർഷിക ഇതര വായ്പകളിന്മേൽ ബാങ്കുകൾ സിബിൽ, സർഫാസി നിയമം ഉപയോഗിക്കുന്നത് കാലോചിതമായി പരിഷ്കരിക്കണമെന്ന് പി.സി. ജോർജ് എംഎൽഎ. എഡ്യുക്കേഷണൽ ആൻഡ് അഗ്രികൾച്ചർ ലോണീസ് അസോസിയേഷൻ സംഘടിപ്പിച്ച സങ്കട ഭീമഹർജി സമർപ്പിക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും സങ്കടഹർജി നൽകും. 25,00,000 രൂപ വരെയുള്ള എല്ലാ കടബാധ്യതകൾക്കും സിബിൽ സർഫാസി നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന് പി.സി. ജോർജ് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.