അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പഴന്പള്ളിച്ചാൽ തട്ടുംപുറത്ത് ബിജു - ഷൈല ദന്പതികളുടെ മകൻ നിർമൽ ബിജു (15) ആണ് മരിച്ചത്. റേഷൻകാർഡിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ദേവികുളത്ത് എത്തി തിരികെ വീട്ടിലേക്കു മടങ്ങുന്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ അടിമാലി എട്ടുമുറിക്കു സമീപം അപകടത്തിൽപ്പെട്ടു.
പരിക്കേറ്റ നിർമലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം മരിച്ചു.
കൂവപ്പള്ളി സിഎംഎസ് ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ച നിർമൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് അപകടം. സംസ്കാരം ഇന്ന് ഉച്ചയോടെ പഴന്പള്ളിച്ചാൽ സിഎസ്ഐ പള്ളിയിൽ. സഹോദരി: വിസ്മയ.