തിരുവനന്തപുരം: കെ.എം. മാണിയുടെ അനുസ്മരണ ചടങ്ങിൽ കേരള കോൺഗ്രസ് -എം ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവ്.കേരള കോൺഗ്രസ്- എം കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി മനോജ് നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പാർട്ടി നിയമാവലി അനുസരിച്ച് മാത്രമേ ചെയർമാനെ തിരഞ്ഞെടുക്കാവൂ എന്നാണ് കോടതിയുടെ നിരീക്ഷണം. കെ.എം.മാണി അനുസ്മരണ ചടങ്ങിനിടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ഒരു വിഭാഗം പാർട്ടി നേതാക്കൾ തീരുമാനിച്ചിരുന്നു എന്ന് ഹർജിയിൽ ആരോപിക്കുന്നു.
എന്നാൽ ഇടക്കാല സ്റ്റേ വേണമെന്ന കാര്യത്തിൽ വാദം പിന്നീട് പരിഗണിക്കാം എന്ന കോടതി വ്യക്തമാക്കി. കേസിന്റെ തുടർ നടപടികൾ കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജില്ലാ കോടതി അവധിയായതിനാൽ വെക്കേഷൻ കോടതിയായ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.