+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗരോർജം: എട്ടു ലക്ഷം രൂപ ലാഭിച്ച് എംജി വാഴ്സിറ്റി

അ​​തി​​ര​​ന്പു​​ഴ: സൗ​​രോ​​ർ​​ജ പ്ലാ​​ന്‍റി​​ലൂ​​ടെ വൈ​​ദ്യു​​തി ഉ​ത്പാ​​ദി​​പ്പി​​ച്ചു മൂ​​ന്നു മാ​​സം​​കൊ​​ണ്ട് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ലാ​ഭി​​ച്ച​​ത് 8.73 ല​​ക്ഷം രൂ​​പ. വൈ​​ദ്യു​​തി ഉ​​പ​​
സൗരോർജം: എട്ടു ലക്ഷം രൂപ ലാഭിച്ച് എംജി വാഴ്സിറ്റി
അ​​തി​​ര​​ന്പു​​ഴ: സൗ​​രോ​​ർ​​ജ പ്ലാ​​ന്‍റി​​ലൂ​​ടെ വൈ​​ദ്യു​​തി ഉ​ത്പാ​​ദി​​പ്പി​​ച്ചു മൂ​​ന്നു മാ​​സം​​കൊ​​ണ്ട് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ലാ​ഭി​​ച്ച​​ത് 8.73 ല​​ക്ഷം രൂ​​പ. വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ക്കു​​ന്ന ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലാ​​ണു വൈ​​ദ്യു​​തി ചാ​​ർ​​ജ് കു​​റ​​ച്ച് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി മു​​ത​​ൽ ഏ​​പ്രി​​ൽ വ​​രെ യ​​ഥാ​​ക്ര​​മം 12.76 ല​​ക്ഷം, 14.19, 13.55 എ​ന്നി​ങ്ങ​നെ​യാ​ണ് വൈ​​ദ്യു​​തി ചാ​​ർ​​ജ് അ​​ട​​ച്ച​​തെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ അ​​ത് 9.84, 11.34, 10.58 ല​​ക്ഷം രൂ​​പ​​യാ​​യി കു​​റ​​ഞ്ഞെ​​ന്ന് സി​​ൻ​​ഡി​​ക്കേ​​റ്റ് ആ​​സൂ​​ത്ര​​ണ വി​​ക​​സ​​ന ഉ​​പ​​സ​​മി​​തി ക​​ണ്‍​വീ​​ന​​ർ ഡോ. ​​കെ. കൃ​​ഷ്ണ​​ദാ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​ലൂ​​ടെ 8,73,761 രൂ​​പ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു ലാ​​ഭി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു.

എ​​ട്ടു കെ​​ട്ടി​​ട​ സ​​മു​​ച്ച​​യ​​ങ്ങ​​ളി​​ലാ​​യി 400 കി​​ലോ​​വാ​​ട്ടി​​ന്‍റെ ഓ​​ണ്‍​ഗ്രി​​ഡ് സോ​​ളാ​​ർ പ​​വ​​ർ​​പ്ലാ​​ന്‍റ് സ്ഥാ​​പി​​ച്ചാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. 3.25 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ത്.

സോ​​ളാ​​ർ പ​​വ​​ർ​ പ്ലാ​​ന്‍റി​​ൽ​​നി​​ന്ന് ഉ​ത്പാ​ദി​​പ്പി​​ക്കു​​ന്ന വൈ​​ദ്യു​​തി സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. മി​​ച്ചം വ​​രു​​ന്ന​​തു കെ​എ​​സ്ഇ​​ബി ഗ്രി​​ഡി​​ലേ​​ക്കു ന​​ൽ​​കു​​ന്നു. ദി​​വ​​സേ​​ന 1600 യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​ദി​​പ്പി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണു പ്ലാ​​ന്‍റ്. കെ​എ​​സ്ഇ​​ബി ഗ്രി​​ഡി​​ലേ​​ക്കു ന​​ൽ​​കു​​ന്ന വൈ​​ദ്യു​​തി​​യു​​ടെ വി​​ല കു​​റ​​ച്ചു​​ള്ള ചാ​​ർ​​ജാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ട​​യ്ക്കു​​ന്ന​​ത്.

320 കി​​ലോ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള 1,258 പാ​​ന​​ലു​​ക​​ളും 50, 30, 20, 6 കി​​ലോ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള സ്ട്രിം​​ഗ് ഇ​​ൻ​​വെ​​ർ​​ട്ട​​റു​​ക​​ളു​​മാ​​ണ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​ജി​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​നാ​​ണു പ​​രി​​പാ​​ല​​ന ചു​​മ​​ത​​ല.