തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് പബ്ലിക്കായി ഇറക്കുന്നതിനു മുമ്പ് വിവാദ കമ്പനിയായ ലാവ്ലിന്റെ ആസ്ഥാനമുള്‍പ്പെടുന്ന കാനഡയിലെ ക്യുബക് പ്രവിശ്യയില്‍ സ്വകാര്യമായി പുറത്തിറക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ ലാവ്ലിന് കമ്പനിയുമായി ഇടതു സര്ക്കാന് നടത്തിയ ഇടപാട് ദുരൂഹമാണ്. ഭരണഘടനാ വിരുദ്ധമായ ഈ ഇടപാടിനെക്കുറിച്ച് നിയമപരമായി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വരുന്ന 18ന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിന്മേല് മുഖ്യമന്ത്രി മുഴക്കാന്‍ പോകുന്നത് കേരളത്തെ പണയപ്പെടുത്തുന്നതിന്റെ മണിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ക്യൂബെകില്‍ നിന്ന് സി.ഡി.പി.ക്യു വാങ്ങിയ ശേഷമാണ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇത് പബ്ലിക്കായി ലിസ്റ്റ് ചെയ്തത്. മസാല ബോണ്ട് പ്രൈവറ്റായി പുറത്തിറക്കിയെന്നത് എന്തിനാണ് മറച്ചുവച്ചതെന്നു അദ്ദേഹം ചോദിച്ചു.
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്ക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് ചില അറസ്റ്റ് നടന്നത്. എന്നാല്‍ ഗൂഢാലോചന ഉള്‍പ്പെടയുള്ള കുറ്റങ്ങള്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരേ ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം തന്നയാണ് അനിവാര്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു