സി.എൻ. അപ്പുക്കുട്ടൻ
തൊടുപുഴ: പുതുപ്പരിയാരം ചോലിക്കരയിൽ സി.എൻ. അപ്പുക്കുട്ടൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 12നു വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി മൂവാറ്റുപുഴ കടാതി മുള്ളനാക്കുടിയിൽ കുടുംബാംഗം. മക്കൾ: അനീഷ് (ദുബായ്), അന്പിളി (അധ്യാപിക, പീരുമേട് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സിന്ധു (ദുബായ്), കെ.എൻ.സജീവ്.
അച്ചാമ്മ
മുതുവാൻകൂടി: ചെങ്കുളം മുക്കാട്ടുതടത്തിൽ കൊച്ചെറുക്കന്റെ ഭാര്യ അച്ചാമ്മ (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജിൻസി, ലിൻസി.
ഗൗരി
അണക്കര: കുന്നേൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരി(83) നിര്യാതയായി. സംസ്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ(മുൻ പ്രസിഡന്റ്, ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക്), രമണി, അശോകൻ, രാജൻ. മരുമക്കൾ: ശശിധരൻ, ശ്യാമള, പ്രീത.
രമണൻ
ഉപ്പുതറ: ഒൻപതേക്കർ പ്ലാക്കൽ പി.ആർ. രമണൻ(54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലീല. മക്കൾ: രമ്യ, സൗമ്യ, സൂര്യ. മരുമക്കൾ: മണി, അനീഷ്.
ഇടുക്കി
11:02 PM May 15, 2019 | Deepika.com