അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുറുമ്പകരയില്‍ പനി ബാധിച്ച് രണ്ടു പേര് മരിച്ചു. എട്ടാം വാര്‍ഡില്‍ കാരിക്കക്കുഴി വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ശ്യാമള(62), കുറുമ്പകര ഉദയഗിരി പറക്കുന്നില്‍ പുത്തന്‍വീട്ടില്‍ രാജു (59) എന്നിവരാണ് മരിച്ചത്. ഇരുവരും പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ശ്യാമളയുടെ മക്കള്‍: രഞ്ജിത്, രജിത. സംസ്കാരം പിന്നീട്. ഇരുവർക്കും ന്യുമോണിയ ബാധയാണെന്ന് പറയപ്പെടുന്നു.