കോഴിക്കോട്: താമരശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതൽ മൾട്ടി ആക്സിൽ ട്രക്കുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്സിൽ ലോറികൾ ഇന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ശീറാം സാംബശിവ റാവുവിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ.കെ ശശികുമാര്‍, താമരശേരി ട്രാഫിക് എസ്ഐ യു.രാജന്, ദേശീയപാതഎക്സിക്യുട്ടീവ് എൻജിനിയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു. മൾട്ടി ആക്സിൽ ബസുകൾക്കും നിരോധനം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പിന്നീട് മാറ്റി.