കോഴിക്കോട്: ദുബായ് പോലീസ് ഉദ്യോഗസ്ഥനായ യുവാവിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും. കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്കിയ അരക്കിണര്‍ സ്വദേശി മുസഫര്‍ അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനാണ് മാറാട് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനൊരുങ്ങുന്നത്. യുവാവിപ്പോള്‍ ഒമാനിലാണുള്ളതെന്നും യാതൊരു പ്രശ്നങ്ങളും ഇപ്പോഴില്ലെന്നുമാണ് ലഭിക്കുന്ന വിവരമെന്ന് മാറാട് എസ്ഐ തോമസ് കെ. സെബാസ്റ്റ്യന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയതാണെന്നായിരുന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. മാറാട് പോലീസിനും ഇക്കാര്യം സാധൂകരിക്കും വിധത്തിലുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. യുവാവ് ഒമാനിലുണ്ടോയെന്നത് സംബന്ധിച്ച് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസ് (എഫ്ആര്‍ആര്‍ഒ) വഴി വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
കഴിഞ്ഞമാസം അവസാനമാണ് വിദേശത്തുനിന്ന് നാട്ടിലേക്കു തിരിച്ച മുസഫര്‍ അഹമ്മദിനെ കാണാതായത്. മുസഫറിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത് .
വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണം കൊടുത്തുവിട്ടിരുന്നതായും എന്നാല്‍ ഈ സ്വര്‍ണം മുസഫര്‍ സംഘത്തിന് കൈമാറിയിട്ടില്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അതിനു ശേഷം മുസഫര്‍ വിദേശത്തേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22 ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. മാറാട് സിഐയുടെയും എസ്ഐയുടെ യും നേതൃത്വത്തില്‍ നടത്തിയ അന്വേഷണവും സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലേക്കായിരുന്നു എത്തിയത്.