ഡോ. കുര്യൻ ജോർജ്
മല്ലപ്പള്ളി
വലിയവീട്ടിൽ തോപ്പിൽ ഡോ. കുര്യൻ ജോർജ് (92) ഇംഗ്ലണ്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബെറ്റി (തൃശൂർ). മക്കൾ: ഡോ. സതീഷ് (യുഎസ്), ഡിനേശ് (ഇംഗ്ലണ്ട്).
അശ്വതി
തിരുവല്ല
പടിഞ്ഞാറ്റോതറ പാണ്ടിശേരിൽ സജിയുടെ മകൾ അശ്വതി (17, തിരുമുലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: പ്രസന്ന. ഏക സഹോദരി: പ്രീയ.
ഭവാനിയമ്മ
നാരങ്ങാനം
വലിയകുളം വലിയപറമ്പിൽ പരേതനായ ഗജാനനന്റെ (കൊച്ചുചേട്ടൻ) ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം നാരങ്ങാനം തറഭാഗത്ത് മകന്റെ ഭവനത്തിലെ പൊതുദർശനത്തിനുശേഷം ഇന്ന് രണ്ടിന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, വിജയൻ (സൗദി അറേബ്യ), വിജയമ്മ, ഗോപി (റിട്ടയേഡ് സീനിയർ സൂപ്രണ്ട്, വിജലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ). മരുമക്കൾ: വത്സല, ആനന്ദൻ, രത്നകുമാരി, പരേതയായ മല്ലിക.
പി.ഒ. ജോൺ
വാഴമുട്ടം
പേഴുപറന്പിൽ (അനീഷ്ഭവൻ) പി.ഒ. ജോൺ (68, റിട്ട. ഹോണറി ക്യാപ്റ്റൻ) നിര്യാതനായി. സംസ്കാരം ഇന്നു ഒന്പതിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 2.30ന് വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേതൻ കുന്നുംപുറത്ത് കുടുംബാംഗം. ഭാര്യ: അമ്മിണി മാക്കാകുന്ന് കന്നാപ്പാറ കുടുംബാംഗം. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ; രേണു, ലിബി.
പത്തനംതിട്ട
11:07 PM May 12, 2019 | Deepika.com