+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമം: മകൻ അറസ്റ്റിൽ

ക​​​ട്ട​​​പ്പ​​​ന: അ​​​മ്മ​​​യെ ഷോ​​​ക്ക​​​ടി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​സി​​ൽ മ​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കു​​​മ​​​ളി ചെ​​​ങ്ക​​​ര എ​​​ച്ച്എം​​​എ​​​ൽ എ​​​
അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമം: മകൻ അറസ്റ്റിൽ
ക​​​ട്ട​​​പ്പ​​​ന: അ​​​മ്മ​​​യെ ഷോ​​​ക്ക​​​ടി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​സി​​ൽ മ​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കു​​​മ​​​ളി ചെ​​​ങ്ക​​​ര എ​​​ച്ച്എം​​​എ​​​ൽ എ​​​സ്റ്റേ​​റ്റ് സ്വ​​​ദേ​​​ശി രാ​​​ജേ​​​ന്ദ്ര​​​നാ(49) ണ് ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

ബ​​​ന്ധു​​​വി​​​ട്ടി​​​ൽ പോ​​​യി തി​​​രി​​​കെ എ​​​ത്തി​​​യ രാ​​​ജേ​​​ന്ദ്ര​​ന്‍റെ അ​​​മ്മ മ​​​രി​​​യ ശെ​​​ൽ​​​വം(71) വാ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു തെ​​​റി​​​ച്ചു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ​​ത​​​ന്നെ നാ​​​ട്ടു​​​കാ​​​ർ ഇ​​​വ​​​രെ കു​​​മ​​​ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

തു​​​ട​​​ർ​​ന്നു നാ​​​ട്ടു​​​കാ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്വി​​​ച്ച് ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും വാ​​​തി​​​ലി​​ന്‍റെ പൂ​​​ട്ടി​​​ലേ​​​ക്കു വ​​​യ​​​ർ ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. വി​​​വ​​​രം കു​​​മ​​​ളി പോ​​​ലി​​​സി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് രാ​​​ജേ​​​ന്ദ്ര​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​മ്മ​​​യോ​​​ടു പെ​​​ൻ​​​ഷ​​​ൻ തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ന​​​ൽ​​​കാ​​​ത്ത​​​തി​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ ചെ​​​യ്ത​​​താ​​​ണെ​​​ന്നു പോ​​​ലി​​​സി​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. പ്ര​​​തി​​​ക്കെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​ക​ ശ്ര​​​മ​​​ത്തി​​​നു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ്ര​​​തി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.