കൊച്ചി: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ജേക്കബ് തോമസ് നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേസിലെ പരാതിക്കാരനായ സത്യൻ നരവൂർ അപേക്ഷ നൽകി.
ജേക്കബ് തോമസിനെതിരേ ഗുരുതരമായ ആരോപണങ്ങൾ നിലവിലുണ്ട്. താൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ഡ്രഡ്ജർ വാങ്ങിയതിലൂടെ പൊതുഖജനാവിനു നഷ്ടമുണ്ടായി. അധികാര ദുർവിനിയോഗമാണിതെന്നും ഹർജിയിൽ പറയുന്നു. മേയ് 22ന് ഹർജി വീണ്ടും പരിഗണിക്കും. ഡ്രഡ്ജർ വാങ്ങിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും തനിക്കെതിരേ അനാവശ്യമായി കേസെടുത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.