കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നസ്രാണി യുവശക്തി മഹാറാലിയും സംഗമവും നാളെ കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും.
ഉച്ചകഴിഞ്ഞ് 1.30ന് കാഞ്ഞിരപ്പള്ളി പഴയപള്ളി തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് തുടങ്ങുന്ന റാലി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോന് പൊടിപാറയ്ക്കു പതാക നൽകി ഫ്ളാഗ് ഓഫ് ചെയ്യും. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം എന്നീ മൂന്നു ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനങ്ങൾ റാലിയിലും സംഗമത്തിലും പങ്കെടുക്കും. ടൗൺ ചുറ്റി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ റാലി സമാപിക്കും. യുവജനങ്ങള്‍ സഭയുടെ വിശ്വാസ പ്രഘോഷകര്‍, സംരക്ഷകര്‍ എന്ന വിഷയത്തിൽ തലശേരി സഹായമെത്രാന്‍ മാർ ജോസഫ് പാംപ്ലാനി ക്ലാസ് നയിക്കും.
രൂപത സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. പ്രസിഡന്റ് ജോമോന് പൊടിപാറ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ സ്വാഗതവും കൗണ്‍സിലര്‍ റോസ്ബെല്ലാ വര്‍ഗീസ് നന്ദിയും പറയും. ജീസസ് യൂത്തിന്റെ ക്രോസ് ടോക് ബാന്‍ഡ് സംഗീതവിരുന്ന് ഒരുക്കും. സമ്മേളനത്തിൽ രൂപത, ഫൊറോന ഭാരവാഹികൾ പ്രസംഗിക്കും.