വാഴൂർ ഈസ്റ്റ്: പാറേക്കാട്ട് കുടുംബയോഗത്തിന്റെ 36-ാം വാർഷികം 12ന് പൊൻകുന്നം 20-ാം മൈലിലുള്ള പാറേക്കാട്ട് കോടിക്കോട്ട് മേരിക്കുട്ടി തോമസിന്റെ വസതിയിൽ നടക്കും. രാവിലെ 8.30ന് പൊൻകുന്നം ഹോളി ഫാമിലി ഫൊറോനപ്പള്ളിയിൽ വിശുദ്ധ കുർബാന.
കുടുംബയോഗം പ്രസിഡന്റ് ഫാ. ഏബ്രഹം മൊളോപ്പറന്പിലിന്റെ അധ്യക്ഷതയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. ജോസഫ് വെള്ളമറ്റം ആശംസകൾ നേരും. വ്രതവാഗ്ദാന സുവർണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ബെറ്റി എഫ്സിസി പാറേക്കാട്ട് വെച്ചൂരിനെ ആദരിക്കും. തുടർന്ന് വിവിധ പരിപാടികൾ നടക്കും.