തിരുവനന്തപുരം: മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഈ വർഷം ജൂൺ മൂന്നിനു തുടങ്ങും. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഉൾപ്പെടെയുള്ള എല്ലാ പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂണിൽ ആരംഭിക്കുന്നുവെന്ന പ്രത്യേകതകൂടി ഉണ്ടാകും ഇത്തവണ. മുൻ വർഷങ്ങളിൽ ജൂണ്‍ അവസാന വാരത്തിലോ ജൂലൈ ആദ്യ വാരത്തിലോ ആയിരുന്നു പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങിയിരുന്നത്. ജൂണിൽ തുടങ്ങുന്പോൾ കൂടുതൽ അധ്യയന ദിനങ്ങൾ വിദ്യാർഥികൾക്കു ലഭിക്കും.
സംസ്ഥാനത്ത് ഹയർ സെക്കൻഡറിയിൽ ആകെ 3,61,763 സീറ്റുകളുണ്ട്. ഇതിൽ സയൻസ് ബാച്ചിൽ സർക്കാർ എയ്ഡഡ് അണ് എയ്ഡഡ് സ്കൂളുകളിലായി 1,85,965 സീറ്റുകൾ. ഹ്യുമാനിറ്റീസിന് 69,842 , കൊമേഴ്സിന് 1,05,956 സീറ്റുകളുമാണുള്ളത്.
ഇതിൽ ഏകജാലകം വഴി സയൻസ് ബാച്ചിൽ 1,16,868 സീറ്റുകളിലേക്കും ഹ്യുമാനിറ്റീസിൽ 51,200 സീറ്റുകളിലേക്കും കൊമേഴ്സിൽ 70,976 സീറ്റുകളിലേക്കും പ്രവേശനം നടത്തും.
ബാക്കി സീറ്റുകളിൽ മാനേജ്മെന്റ് ക്വോട്ടാ, സ്പോർട്സ് ക്വോട്ട എന്നിവയിലൂടെ പ്രവേശനം നടത്തും.