തിരുവനന്തപുരം: 2019 ലെ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂണ്‍ 10 മുതൽ 17 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ചകഴിഞ്ഞു രണ്ടു മുതലുമായിരിക്കും പരീക്ഷ. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക് കൂൾ ഓഫ് ടൈം ഉൾപ്പെടെ രണ്ടേകാൽ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക് കൂൾ ഓഫ് ടൈം ഉൾപ്പെടെ രണ്ടേമുക്കാൽ മണിക്കൂറും ആയിരിക്കും പരീക്ഷ. മ്യൂസിക്കിന് കൂൾ ഓഫ് ടൈം ഉൾപ്പെടെ ഒന്നേമുക്കാൽ മണിക്കൂർ ആയിരിക്കും പരീക്ഷാ സമയം.
2019 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ റെഗുലർ വിദ്യാർഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്കു സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. കംപാർട്ട്മെന്റൽ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിന് മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഡി യോ അതിൽ താഴെയോ ആണെങ്കിൽ അപേക്ഷിക്കാനർഹതയില്ല.
2019 മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതിയ റെഗുലർ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാം വർഷ തിയറി പേപ്പറുകൾക്കു മാത്രമേ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടായിരിക്കുകയുള്ളു. സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം 15 ആണ്. സേ പരീക്ഷയ്ക്ക് പേപ്പർ ഒന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സർട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം.
ടൈം ടേബിൾ
ജൂണ്‍ 10 രാവിലെ: അക്കൗണ്ടൻസി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി.
ഉച്ചകഴിഞ്ഞ്: ഫിസിക്സ്, ജോഗ്രഫി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ
ജൂണ്‍ 11 രാവിലെ: ഇക്കണോമിക്സ്, ജേർണലിസം.
ഉച്ചകഴിഞ്ഞ്: ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്
ജൂണ്‍ 12 രാവിലെ ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഫിലോസഫി, ആന്ത്രോപ്പോളജി
ഉച്ചകഴിഞ്ഞ്: കെമിസ്ട്രി, സംസ്കൃത ശസ്ത്രം, പൊളിറ്റിക്കൽ സയൻസ്
ജൂണ്‍ 13 രാവിലെ: പാർട്ട് ഒന്ന് ഇംഗ്ലീഷ്
ഉച്ചകഴിഞ്ഞ്: പാർട്ട് രണ്ട് രണ്ടാം ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി
ജൂണ്‍ 17 രാവിലെ : മാത്തമാറ്റിക്സ്, പാർട് IIIഭാഷകൾ, സൈക്കോളജി, സംസ്കൃത സാഹിത്യം
ഉച്ചകഴിഞ്ഞ്: സോഷ്യൽ വർക്ക്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്.