+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മാ ചാ​ന​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; ന​മ്മ​ൾ നേ​രി​ടും, പ്ര​തി​രോ​ധി​ക്കും!

കോ​വിഡ് 19 കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ ക​ന​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ രം​ഗ​ത്തും തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നാ​ണ് ക​ണ​ക്കു​ക
സി​നി​മാ ചാ​ന​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; ന​മ്മ​ൾ നേ​രി​ടും, പ്ര​തി​രോ​ധി​ക്കും!

കോ​വിഡ് -19 കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ ക​ന​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ രം​ഗ​ത്തും തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സം​സ്ഥാ​ന​ത്തു കോ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടു​ന്ന​തോ​ടെ 1,500 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന 40-ഓ​ളം ചി​ത്ര​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നാ​ൽ ന​ഷ്ടം ഭീ​മ​മാ​കും. ഒ​പ്പം ഈ ​സി​നി​മ​ക​ളു​ടെ പ്രീ-​പ്രോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ളും നി​ശ്ച​ല​മാ​കും. അ​ഞ്ചു ല​ക്ഷം മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സം സി​നി​മ​യ്ക്കാ​യി പ്ര​വ​ർ​ത്ത​ന ബ​ജ​റ്റ് ചെ​ല​വാ​കു​ന്ന​ത്.

അ​ടു​ത്ത വാ​ര​ങ്ങ​ളി​ൽ തി​യ​റ്റ​റി​ലെ​ത്തു​ന്ന മ​ല​യാ​ള​ത്തി​ലെ വ​ന്പ​ൻ ബ​ജ​റ്റി​ലു​ള്ള ചി​ത്ര​ങ്ങ​ള​ട​ക്കം റി​ലീ​സ് മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു 650 തി​യ​റ്റ​റു​ക​ളാ​ണ് മാ​ളു​ക​ളി​ല​ട​ക്കം ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സി​നി​മാ മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​ത്ത​രം ഒ​രു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തു ആ​ഗോ​ള റി​ലീ​സി​നേ​യും അ​ടി​മു​ടി കി​ഴ്മേ​ൽ മ​റി​ക്കും. മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മ​ര​യ്ക്കാ​ർ: അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം, മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍, ടോ​വി​നോ​യു​ടെ കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ്, വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം മാ​സ്റ്റ​ർ തു​ട​ങ്ങി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ നി​റ​ഞ്ഞ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന വ​ര​നെ ആ​വ​ശ്യ​മു​ണ്ട്, അ​യ്യ​പ്പ​നും കോ​ശി​യും, ഫോ​റ​ൻ​സി​ക്, ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ, ട്രാ​ൻ​സ്, ക​പ്പേ​ള എ​ന്നീ ചി​ത്ര​ങ്ങ​ളൊ​ക്കെ ഈ ​പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​നോ​ദ ചാ​ന​ൽ രം​ഗ​ത്തും പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്. മാ​ർ​ച്ച്- ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ സ്റ്റേ​ജ് ഷോ​ക​ളാ​ണ് ഓ​രോ ചാ​ന​ലും പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്. ഓ​ഡി​യ​ൻ​സ് ബേ​സ്ഡ് പ്രോ​ഗ്രാ​മു​ക​ളും മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പ​ല ചാ​ന​ലു​ക​ളും ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് സം​വി​ധാ​ന​വും നി​ർ​ത്തി​ക്ക​ഴി​ഞ്ഞു. ര​ണ്ടു പ്ര​ധാ​ന മേ​ഖ​ല​ക​ളും മ​ര​വി​ച്ചു കി​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

ഇ​നി മ​റ്റു പൊ​തു​വി​നോ​ദ​ങ്ങ​ൾ ഇ​ല്ലാ​തെ വീ​ടു​ക​ളി​ലേ​ക്കു ജ​ന​ങ്ങ​ൾ ഒ​തു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്കു പ്രേ​ക്ഷ​ക​ർ കൂ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ൽ സി​നി​മ​ക​ളി​ലൂ​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്താ​നു​ള്ള ല​ക്ഷ്യ​ത്തി​ലാ​ണ് ചാ​ന​ലു​ക​ളും.

സി​നി​മ-​ടെ​ലി​വി​ഷ​ൻ വി​നോ​ദ പ​രി​പാ​ടി​ക​ൾ നി​ന്നുപോ​യാ​ലും ന​മു​ക്ക് കോ​വി​ഡ്-19​നെ പി​ടി​ച്ചു​കെ​ട്ടാം ഒ​ന്നി​ച്ചു​ള്ള പ്ര​തി​രോ​ധ​ത്തി​ലൂ​ടെ...

പ്രേം ടി. നാഥ്