ജയം രവിയുടെ ഏറ്റവും ഒടുവിലിറങ്ങിയ കോമാലി എന്ന ചിത്രം വൻ വിജയം നേടിയെങ്കിലും അതോടൊപ്പം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ കോമാലി എന്ന സിനിയ്ക്ക് ശേഷം ജയം രവി അഭിനയിക്കുന്ന ചിത്രമായ ഭൂമിയുടെ ടീസർ പുറത്തിറങ്ങി.
ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ചിത്രം കീടനാശിനി ഉപയോഗം പ്രകൃതിക്കു വരുത്തുന്ന ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ നായിക നിധി അഗര്‍വാള്‍ ആണ്.
റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ്. ഒരു കര്‍ഷകന്റെ വേഷത്തിലും ബഹിരാകാശ ശാസ്ത്രജ്ഞന്റെ വേഷത്തിലുമൊക്കെ ജയം രവി ചിത്രത്തിൽ എത്തുമെന്നാണ് സൂചന. ഡി. ഇമ്മൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.