കൊച്ചി: ഷംഷാബാദ് രൂപതയുടെ പ്രേഷിത, അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രൂപതകളും സന്ന്യാസസമൂഹങ്ങളുമായി ചര്‍ച്ചാ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.
ഷംഷാബാദ് രൂപത ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഷംഷാബാദ് രൂപതയുടെ വികാരി ജനറല്‍ റവ. ഡോ. ഫ്രാന്‍സീസ് ഇലവുത്തിങ്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
ചങ്ങനാശേരി, പാലാ, തൃശൂര്‍ രൂപതകളുടെയും വിന്‍സെന്‍ഷ്യന്‍, സിഎംഐ, എംഎസ്ടി, എംസിബിഎസ് എന്നീ സന്ന്യാസ സമൂഹങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ രൂപതയുടെ സ്ഥാപനത്തെക്കുറിച്ചും അതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു.