കണ്ണൂർ: വോട്ടെടുപ്പിനുശേഷമുണ്ടായ കടുത്ത നിരാശയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ ആട്ടിപ്പായിച്ചതിനു കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടായിരിക്കണം മുഖ്യമന്ത്രിയെ നിരാശയിലേക്ക് തള്ളിവിട്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാരാർജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ, സിപിഎമ്മിന് ദേശീയ അംഗീകാരം നഷ്ടപ്പെടും. എന്നാൽ, ബിജെപി കേരളത്തിലെ പല സീറ്റുകളിലും വിജയിച്ചുവരും. വോട്ട് കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാകും. കോൺഗ്രസിന്റെ കാപട്യം രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. എൻഡിഎ സ്ഥാനാർഥി സി.കെ. പത്മനാഭൻ, സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എ. ദാമോദരൻ, കെ.കെ. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.