കൊച്ചി: കലന്തിക കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കലന്തിക നാഷണൽ ഫെസ്റ്റിവൽ 28 മുതൽ മേയ് ഒന്നു വരെ കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
28ന് വൈകുന്നേരം 5.30ന് ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭരതനാട്യം കലാകാരി പ്രിയദർശിനി ഗോവിന്ദ് ഉദ്ഘാടനം നിർവഹിക്കും. ദിവസവും രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെ ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ, ലക്ചർ ഡെമോകൾ എന്നിവയുണ്ടാകും.