കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ് ടൗണ്‍ മരങ്ങൾ നടുക- മരങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി നാളെ എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് കാർ റാലി നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ആറിന് ഇൻഫോപാർക്കിന് സമീപത്തുനിന്ന് റാലി ആരംഭിക്കും. ടൈം സ്പീഡ് ഡിസ്റ്റൻസ് മാതൃകയിൽ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ കാർ റാലിയായിരിക്കുമിതെന്ന് സംഘാടകർ പറഞ്ഞു. എഫ്എംഎസ് സിഐ (ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോട്ട്സ് ക്ലബ് ഓഫ് ഇന്ത്യ)യുടെ അംഗീകാരം ഈ റാലിക്കുണ്ടാകും.
സ്ത്രീകൾ, പ്രഫഷണൽ, അമച്വേഴ്സ്, ദന്പതികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വൈകിട്ട് മൂന്നാറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.വി. പതി സമ്മാനങ്ങൾ വിതരണം ചെയ്യും. ഇതിലൂടെ ലഭിക്കുന്ന സംഭാവന റോട്ടറിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് രാംകുമാർ, പ്രോഗ്രാം കണ്‍വീനർ അനിൽ, സെക്രട്ടറി രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.