കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും കവിയും പത്രാധിപരുമായിരുന്ന ഏബ്രഹാം മാടമാക്കലിന്റെ സ്മരണാർഥം നവോഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിനു പ്രമുഖ കവി പ്രഭാവർമ അർഹനായി. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.