പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രനു ജയം ഉറപ്പാണെന്നു പാർട്ടി റിപ്പോർട്ട്. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാനതല പാർട്ടി നേതൃയോഗത്തിലേക്കു പാർലമെന്റ് മണ്ഡലം കമ്മിറ്റിയും സ്ഥാനാർഥിയും നൽകിയ റിപ്പോർട്ടുകളിൽ കുറഞ്ഞത് 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ. സുരേന്ദ്രൻ ജയിക്കുമെന്നു സൂചിപ്പിക്കുന്നു. 3.80 ലക്ഷം മുതൽ നാലുലക്ഷം വരെ വോട്ടുകൾ സുരേന്ദ്രൻ നേടുമെന്നും ശക്തമായ ത്രികോണ മത്സരം അവസാനംവരെ നിലനിന്നുവെന്നുമാണ് ബിജെപി വിലയിരുത്തൽ.
വോട്ടിംഗ് ശതമാനത്തിലെ വർധനയുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് ബിജെപി സ്ഥാനാർഥിക്കാകുമെന്നാണ് അവരുടെ നിഗമനം. ആറന്മുള, കോന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ സുരേന്ദ്രൻ മുന്നിലെത്തുമെന്നു പറയുന്നു. ബൂത്ത് അടിസ്ഥാനത്തിൽ പോളിംഗ് പരിശോധിച്ചപ്പോൾ ഭൂരിപക്ഷ സമുദായത്തിനു സ്വാധീനമുള്ള മേഖലകളിലാണു പ്രധാനമായും വോട്ട് വർധിച്ചിരിക്കുന്നത്. ഇതു പ്രയോജനം ചെയ്യുന്നതു ബിജെപിക്കായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.