ഗാന്ധിനഗർ: വീടിന്റെ മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കറുകച്ചാൽ തോട്ടയ്ക്കാട് പ്ലാച്ചനാൽ പി.എം. മത്തായി (65) ആണ് മരിച്ചത്.ഇന്നലെ രാവിലെ ഒന്പതിനായിരുന്നു സംഭവം. വീടിന്റെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് വീടിന്റെ മുകളിൽ നില്ക്കുന്നതിനിടയിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹംപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: മറിയാമ്മ. മക്കൾ: ജോഷി, ജോമിനി, ജോയ്സ്. മരുമക്കൾ: ഷൈനി, ബിജു, ബിനോയ്.സംസ്കാരം നാളെ രാവിലെ 11ന് ഹൊരേബ ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ
ഭാര്യ: മറിയാമ്മ. മക്കൾ: ജോഷി, ജോമിനി, ജോയ്സ്. മരുമക്കൾ: ഷൈനി, ബിജു, ബിനോയ്.സംസ്കാരം നാളെ രാവിലെ 11ന് ഹൊരേബ ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ