കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി കോളജില്‍ സിവില്‍ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഡ്വാന്‍സസ് ഇന്‍ സിവില്‍ എൻജിനിയറിംഗ് എന്ന വിഷയത്തിൽ ദേശീയ കോൺഫറന്‍സ് ആരംഭിച്ചു.
ഐഐടി അസിസന്റ് പ്രഫ. ഭവത്രാതന് ബി.കെ. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സെഡ് വി. ളാകപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. ബെന്നി കൊടിമരത്തുംമൂട്ടില്‍, വകുപ്പ് മേധാവി പ്രഫ. സിസ്റ്റർ ക്ലാരമ്മ റോസറി, ഡീന്‍ റിസര്‍ച്ച് ഡോ. സോണി സി. ജോര്‍ജ് കോണ്‍ഫറന്‍സ് കണ്‍വീനര്‍ പ്രഫ. ബിനു എം. ഐസക് എന്നിവര്‍ പ്രസംഗിച്ചു.
ദ്വിദിന കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗവേഷകരും ഗവേഷണ വിദ്യാർഥികളും നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോൺഫറൻസ് ഇന്നു സമാപിക്കും.