വൈക്കം: ശക്തമായ കാറ്റിൽ വേന്പനാട്ടു കായലിൽ വള്ളം മറിഞ്ഞ് കക്കാവാരാൽ തൊഴിലാളിയെ കാണാതായി. ചെമ്മനാകരി പുത്തൻതറ സത്യൻ (52) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ 18 ഓളം വള്ളങ്ങൾ ശക്തമായ കാറ്റിൽ ആടിഉലയുകയായിരുന്നു. ഇതിനിടയിൽ നാലുവള്ളങ്ങൾ കായലിൽ മറിഞ്ഞു.
മറിയുന്നതിനിടയിൽ മറ്റുള്ളവർക്ക് വള്ളത്തിൽ പിടുത്തം കിട്ടി സത്യൻ വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് വൈക്കത്ത് നിന്നും രണ്ട് ഫയർഫോഴ്സ് സംഘവും, വൈക്കം പോലീസും നാട്ടുകാരും ചേർന്ന് കായലിൽ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.