കൊച്ചി: പ്ലാസ്റ്റിക്കിനെതിരേ സൈക്കിൾ യാത്രയിലൂടെ ബോധവത്കരണവുമായി ആറംഗസംഘം. കൊച്ചി മുതൽ കന്യാകുമാരി വരെ നടത്തുന്ന യാത്ര ഇന്നലെ ഉച്ചയോടെ കൊച്ചിയിൽ നിന്നു യാത്ര തിരിച്ചു. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്സിലറേറ്റ് എസ്ടി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് യാത്ര .
എറണാകുളത്തു നിന്ന് ആരംഭിച്ച യാത്ര ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിൽ പര്യടനം നടത്തും. നാളെ വർക്കല, 28ന് കോവളം, 29ന് പൂവാർ, 30 ന് കന്യാകുമാരി എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
യാത്ര ചെയ്യുന്ന പ്രദേശങ്ങളിലെ കടൽതീരത്തെ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് ഗ്രീൻ വേം എന്ന സോഷ്യൽ ബിസിനസ് സംരംഭത്തിന്റെ സഹായത്തോടെ റിസൈക്കിൾ ചെയ്യുക, ബീച്ചുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, പ്ലാസ്റ്റിക്മൂലം പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രദേശത്തെ സംരംഭകരോട് സംസാരിക്കുക, തീരദേശങ്ങളിലെ കന്പനികൾ മൂലം പ്രദേശത്ത് ഉണ്ടാകുന്ന പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ച് പഠനം നടത്തുക എന്നിവയാണ് യാത്രയുടെ ലക്ഷ്യങ്ങളെന്ന് യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പ്രോജക്ട് അസോസിയേറ്റ് ജസീം ഷാഹിദ് പറഞ്ഞു. അങ്കുഷ്, ചൈതന്യ, ശുഭം, അപൂർവ് ദീക്ഷിത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.