കോട്ടയം/ബാലസോർ: കോട്ടയം അതിരൂപതാംഗമായ ബാലസോർ രൂപത ബിഷപ് ഡോ. സൈമണ്‍ കായിപ്പുറത്തിന് അന്തിമോപചാരം. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് റീത്തു സമർപ്പിച്ച് ഒപ്പീസ് ചൊല്ലി പ്രാർഥിച്ചു. സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയും കണ്ണങ്കര വികാരി ഫാ. റെജി കൊച്ചുപറന്പിലും അതിരൂപത പ്രതിനിധികളും കണ്ണങ്കര ഇടവകാംഗങ്ങളും ശുശ്രൂഷകളിൽ പങ്കെടുത്തു.
ഇന്നലെ വൈകുന്നേരം ബാലസോർ കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്കു കട്ടക് ആർച്ച്ബിഷപ് ഡോ. ജോണ്‍ ബാർവ മുഖ്യകാർമികത്വം വഹിച്ചു. മാർ മാത്യു മൂലക്കാട്ട്, ബെരാംപൂർ ബിഷപ് ശരത് നായക് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, സന്യസ്തർ, സമർപ്പിതർ എന്നിവരും നൂറുകണക്കിന് അല്മായ പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.