+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടിലെ ആവേശത്തിൽ സ്ത്രീകൾ മുന്നേറി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ആ​വേ​ശം കാ​ണി​ച്ചു. 2014ൽ ​സ്ത്രീ വോ​ട്ട​ർ​മാ​രി​ൽ 73.85 ശ​ത​മാ​നം സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​പ്പോ
വോട്ടിലെ ആവേശത്തിൽ  സ്ത്രീകൾ മുന്നേറി
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ആ​വേ​ശം കാ​ണി​ച്ചു. 2014-ൽ ​സ്ത്രീ വോ​ട്ട​ർ​മാ​രി​ൽ 73.85 ശ​ത​മാ​നം സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ 78.8 ശ​ത​മാ​നം വോ​ട്ട് ചെ​യ്യാ​നെ​ത്തി. പു​രു​ഷ​വോ​ട്ട​ർ​മാ​രി​ലും ആ​വേ​ശ​മു​ണ്ടാ​യെ​ങ്കി​ലും ഇ​ത്ര വ​ന്നി​ല്ല. 2014-ൽ 74.21 ​ശ​ത​മാ​നം പു​രു​ഷ​ന്മാ​ർ വോ​ട്ട് ചെ​യ്ത സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 76.48 ശ​ത​മാ​ന​മാ​ണു വോ​ട്ട് ചെ​യ്ത​ത്.

സ്ത്രീ​ക​ളു​ടെ പോ​ളിം​ഗ് നി​ര​ക്ക് അ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം കൂ​ടി​യ​പ്പോ​ൾ പു​രു​ഷ​ന്മാ​രു​ടേ​തു 2.2 ശ​ത​മാ​ന​മേ വ​ർ​ധി​ച്ചു​ള്ളൂ.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ 7.8 ല​ക്ഷം സ്ത്രീ​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ സ്ത്രീ​ക​ളു​ടെ വോ​ട്ട് 9.1 ല​ക്ഷം കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ൾ14 ല​ക്ഷം സ്ത്രീ​ക​ളാ​ണു കൂ​ടു​ത​ലാ​യി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പു​​​രു​​​ഷ​​​ൻ​​​മാ​​​രേ​​​ക്കാ​​​ൾ വ​​​ലി​​​യ തോ​​​തി​​​ലാ​​​ണു സ്ത്രീ​​​ക​​​ൾ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പു​​​രു​​​ഷ​​​ൻ​​​മാ​​​രേ​​​ക്കാ​​​ൾ എ​​ൺ​​പ​​തി​​നാ​​യി​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ത്രീ​​​ക​​​ൾ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൂ​​​ന്നു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്. പു​​​രു​​​ഷ​​​ൻ​​​മാ​​​രെ അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ത്രീ​​​ക​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​തു പൊ​​​ന്നാ​​​നി​​​യി​​​ലാ​​​ണ്. അ​​വി​​​ടെ പു​​​രു​​​ഷന്മാ​​​രേ​​​ക്കാ​​​ൾ 83,416 സ്ത്രീ​​​ക​​ൾ വോ​​​ട്ട് ചെ​​​യ്ത​​​ു. ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ പു​​​രു​​​ഷന്മാ​​​രേ​​​ക്കാ​​​ൾ 81,550 ഉം കാ​​​സ​​​ർ​​​ഗോ​​​ട്ട് 81,281 ഉം സ്ത്രീകൾ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ത്രി​​​കോ​​​ണ പോ​​​രാ​​​ട്ടം ന​​​ട​​​ന്ന തൃ​​​ശൂ​​​രി​​​ൽ പു​​​രു​​​ഷ​​​ന്മാ​​​രേ​​ക്കാ​​ൾ അ​​​ധി​​​ക​​​മാ​​​യി 62,954 സ്ത്രീ​​​ക​​​ളാ​​​ണു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ന​​​ഗ​​​ര മ​​​ണ്ഡ​​​ല​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സ്ത്രീ- ​​​പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം ത​​മ്മി​​​ൽ കാ​​​ര്യ​​​മാ​​​യ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​വി​​ടെ 5,200 സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​ർ മാ​​​ത്രം അ​​​ധി​​​കം. മൊ​​​ത്തം സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​ത​​​മാ​​​നം പേ​​​ർ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ച​​​ത് വ​​​ട​​​ക​​​ര​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടെ 85.9 ശ​​​ത​​​മാ​​​നം വ​​​നി​​​ത​​​ക​​​ൾ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
മ​​​ല​​​യോ​​​ര മ​​​ണ്ഡ​​​ല​​​മാ​​​യ ഇ​​​ടു​​​ക്കി​​​യി​​​ൽ പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​മാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ. സ്ത്രീ​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് 14, 478 പു​​​രു​​​ഷ​​​ൻ​​​മാ​​​ർ ഇ​​​വി​​​ടെ അ​​​ധി​​​ക​​​മാ​​​യി വോ​​​ട്ട് ചെ​​​യ്തു. കോ​​​ട്ട​​​യ​​​ത്തും പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രാ​​യി​​രു​​ന്നു കൂ​​​ടു​​​ത​​​ൽ- 5771 പേ​​​ർ.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,06,12,049 സ്ത്രീ​ക​ളും (ആ​കെ വോ​ട്ടി​ന്‍റെ 52.24 ശ​ത​മാ​നം) 97,01,721 (47.76 ശ​ത​മാ​നം) പു​രു​ഷ​ൻ​മാ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2014 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 92,83,321 (ആ​കെ വോ​ട്ടി​ന്‍റെ 51.72 ശ​ത​മാ​നം) സ്ത്രീ​ക​ളും 86,68,316 (48.28 ശ​ത​മാ​നം) പു​രു​ഷ​ൻ​മാ​രും വോ​ട്ട് ചെ​യ്തി​രു​ന്നു.

സ​​​്ത്രീ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം ഉ​​​യ​​​ർ​​​ന്ന​​​ത് ആ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്ന അ​​​ങ്ക​​​ലാ​​​പ്പി​​​ലാ​​​ണു മു​​​ന്ന​​​ണി​​​ക​​​ൾ.