തെന്നിന്ത്യൻ സിനിമയിൽ ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന നായികയാണ് നയൻതാര. വനിതാ ദിനത്തിൽ നടിയുടേതായി പുറത്തിറങ്ങിയ പുതിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുന്നു. ബ്ലാക്കിൽ വൈറ്റ് ഡോട്ടുകളുളള പോൾക ഡ്രസ് ധരിച്ചുകൊണ്ടുളള നയൻസിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
ലേഡീ സൂപ്പർസ്റ്റാറിന്റെ സ്റ്റൈലിഷ് ലുക്ക് നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തലൈവിയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറിയ നടി പിന്നീടാണ് തമിഴിലും തെലുങ്കിലുമായി തിളങ്ങിയത്. ഗ്ലാമർ വേഷങ്ങൾക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്താണ് നയൻസ് മുന്നേറിയത്. ചെറിയ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നയൻതാര നടത്തിയത്.
തിരിച്ചുവരവിൽ വ്യത്യസ്ത തരം സിനിമകൾ നടിയുടെതായി പുറത്തിറങ്ങിയിരുന്നു. ഒരു ചിത്രത്തിന് തെന്നിന്ത്യൻ സിനിമാലോകത്ത് കോടികൾ വാങ്ങുന്ന നായിക കൂടിയാണ് നയൻസ് ഇപ്പോൾ. വിഘ്നേഷ് ശിവനുമായുളള പ്രണയത്തിന് പിന്നാലെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് നയൻതാര.
സിനിമാത്തിരക്കുകൾക്കിടെയിലും നയൻസിനൊപ്പമുളള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവെക്കാറുണ്ട്. ഓരോ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഇരുവരും വിദേശയാത്രകൾക്കായി പോവാറുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്.
പിന്നാലെ നയൻസിന്റെയും വിഘ്നേഷിന്റെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെ കാമുകിയെ നായികയാക്കിയുളള പുതിയ ചിത്രം വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. സാമന്ത അക്കിനേനിയും പ്രധാന വേഷത്തിൽ എത്തുന്നു.