കായംകുളം: ദേശീയപാതയിൽ കായംകുളത്തു കല്ലടയുടെ ബസ് തടഞ്ഞിട്ട് എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ് ജീവനക്കാർ മർദിച്ചതിനെതിരെയാണു പ്രതിഷേധം. ഇന്നലെ രാത്രി ഏഴരയോടെ ആണ് സംഭവം.
പതിനഞ്ച് മിനിറ്റ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസിനു മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.