കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ മിനിലോറിയിലിടിച്ച് അഞ്ചുവയസുകാരി മരിച്ചു. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കോഴിക്കുന്നത്ത് ജോർജ് കോശിയുടെ മകൾ ത്രിഷാ സൂസൻ ജോർജാണു മരിച്ചത്. ചൊവ്വാഴ്ച 12.45നു ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കൂത്രപ്പള്ളി ഭാഗത്തുനിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ കുടിവെള്ളം കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റ മുൻവശം പൂർണമായി തകർന്നു. മുൻസീറ്റിലിരുന്ന കുട്ടിക്ക് ഗുരുതരമായും വാഹനമോടിച്ചിരുന്ന ജോർജിനും ഭാര്യ ആലീസിനും സാരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽകോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുരുതരമായി പരിക്കേറ്റ തൃഷ ആശുപത്രിയിൽ വച്ചാണു മരിച്ചത്. അപകടത്തെതുടർന്ന് അരമണിക്കൂറോളം വാഴൂർ റോഡിൽ ഗതാഗതം മുടങ്ങി. കറുകച്ചാൽ പോലീസ് മേൽനടപടി സ്വീകരിച്ചു.