കൊച്ചി: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ ഇവിടെ പഠിക്കുന്ന കുട്ടികളെ മറ്റേതെങ്കിലും കോളജിലേക്കു മാറ്റണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും പ്രതിനിധികള്‍, കോളജ് അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം ഡല്‍ഹിയില്‍ ഒരുമാസത്തിനുള്ളില്‍ വിളിച്ചുചേര്‍ത്തു തീരുമാനമെടുക്കാനാണു നിര്‍ദേശം.
2016-2017 അധ്യയനവര്‍ഷത്തില്‍ എസ്ആര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ സിദ്ധാര്‍ഥ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തങ്ങളെ മതിയായ സൗകര്യങ്ങളുള്ള മറ്റു കോളജുകളിലേക്കു മാറ്റാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ 2016-2017 നുശേഷം ഈ കോളജിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴും കോളജില്‍ ഇന്റേണല്‍ എക്സാമിനേഷനുകളും ക്ലാസുകളും തുടരുന്നുണ്ടെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.